യു.കെയിലേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് (സൈക്യാട്രിസ്റ്റ്) അവസരം, അഭിമുഖം ജനു. 22ന് കൊച്ചിയിൽ

Published : Jan 13, 2024, 09:37 AM IST
യു.കെയിലേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് (സൈക്യാട്രിസ്റ്റ്) അവസരം, അഭിമുഖം ജനു. 22ന് കൊച്ചിയിൽ

Synopsis

അഭിമുഖങ്ങൾ  ജനുവരി 22 ന് കൊച്ചിയിൽ നടക്കും.

നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഡോക്ടർമാർക്ക് അവസരങ്ങൾ ലഭ്യമാക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങൾ  ജനുവരി 22 ന് കൊച്ചിയിൽ നടക്കും. സൈക്യാട്രി സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) ഡോക്ടർമാർക്ക് അവസരം. സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല.  അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET  /IELTS സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ  സഹിതം അപേക്ഷിക്കുക. അപേക്ഷകരിൽ നിന്നും യു.കെ യിലെ എംപ്ലോയർ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങൾക്ക് ക്ഷണിക്കുക. തിര‍ഞ്ഞെടുക്കപ്പെടുന്നവരെ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിന്നും അറിയിക്കുന്നതാണ്. നോർക്ക റൂട്ട്സ് വഴിയുളള യു.കെ-റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. എമിഗ്രഷൻ ആക്റ്റ് 1983 പ്രകാരം   പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസിന്റെ ലൈസൻസുളള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജൻസികൂടിയാണ് നോർക്ക റൂട്ട്‌സ് .

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തു നിന്നും-മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി