
റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി തീർഥാടക മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിനി പൊന്നേത്ത് നഫീസ (58) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ ഇവർ കർമങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ അബ്‌ഹൂറിലെ ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam