
റിയാദ്: വിദേശത്തു നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കാന്‍ അനുമതി- നിയമം ഇന്നു മുതല്‍
പ്രാബല്യത്തിൽ വന്നു. സൗദിയിലെ ചരിത്ര പ്രധാനമായ മറ്റു സ്ഥലങ്ങൾ കൂടി സന്ദര്‍ശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ ഉംറ
തീര്‍ത്ഥാടകര്‍ക്ക് അവസരം കൈവരും.
നിലവില്‍ ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർക്ക് ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് സന്ദർശിക്കാൻ
അനുമതിയുള്ളത്. എന്നാൽ ഇന്നുമുതൽ ഉംറാ വിസയിൽ എത്തുന്നവർക്ക് രാജ്യത്തിൻറെ മറ്റു ഭാഗങ്ങളും സന്ദർശിക്കാൻ അവസരം
ലഭിക്കും. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും.
പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിർവ്വഹിക്കാനായി മക്ക, മദീന നഗരങ്ങൾ സന്ദർശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം
സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. എന്നാൽ മക്കയും മദീനയും ഒഴികെയുള്ള
സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്തു പ്രത്യേക ടൂർ
പാക്കേജ് വിസയിൽ ഉൾപ്പെടുത്തണമെന്ന് ഡപ്യൂട്ടി ഹജ്ജ് മന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് അറിയിച്ചു.
ആവശ്യമെങ്കില്‍ തീർത്ഥാടകർക്ക് ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. ഉംറ തീര്‍ത്ഥാടകരുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായും ടൂറിസം മേഘലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായുമാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ഉംറ തീര്‍ത്ഥാടകർക്ക് അവസരം നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam