റമദാനില്‍ 90 ശതമാനം വരെ വിലക്കുറവുമായി യൂണിയന്‍ കോപ്

By Web TeamFirst Published Apr 24, 2019, 5:48 PM IST
Highlights

റമദാനിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ 60 ദിവസത്തേക്ക് ലഭ്യമാവും. 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് ഇതിനായി നീക്കിവെച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ദുബായ്: റദമാനില്‍ 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോര്‍പ്. ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി കാല്‍ ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ വമ്പന്‍ വിലക്കുറവ് ലഭ്യമാവുന്നത്. ഇതിന് പുറമെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ റമദാന്‍ ഹാപ്പി ഡീലിലൂടെ വാറ്റ് ഇല്ലാതെയും സ്വന്തമാക്കാനാവുമെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റമദാനിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ 60 ദിവസത്തേക്ക് ലഭ്യമാവും. 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് ഇതിനായി നീക്കിവെച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 65 കോടിയുടെ വ്യാപാരമാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യക്കാര്‍ താമസിക്കുന്ന യുഎഇയിലെ എല്ലാ സാംസ്കാരിക വൈവിദ്ധ്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. ഇതിനായി വിതരണക്കാരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.  അരി, മാംസം, ചിക്കന്‍, ടിന്‍ ഫുഡ്, ഫ്രൂട്സ്, പച്ചക്കറികള്‍, ഡിറ്റര്‍ജന്റുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, കോസ്മെറ്റിക്സ്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാവും.

ഉമ്മുസുഖൈം, അല്‍ വസ്ല്‍, അല്‍ ത്വര്‍ എന്നീ ബ്രാഞ്ചുകള്‍ റമദാന്‍ സ്പെഷ്യല്‍ സെയിലിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ബ്രാഞ്ചുകള്‍ രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാവാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നാദ് അല്‍ ഷെബയില്‍ യൂണിയന്‍ കോര്‍പിന്റെ പുതിയ ശാഖ ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും. യൂണിയന്‍ കോപ് ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ മറ്റ് നിരവധി ഷോപ്പുകളും കിയോസ്കുകളും ബാങ്കുകള്‍, എടിഎമ്മുകള്‍, റസെറ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയവയും പുതിയ ശാഖയോടനുബന്ധിച്ചുണ്ടാവും.

ഇതിന് പുറമെ 22,000ലധികം ഉല്‍പ്പന്നങ്ങള്‍ യൂണിയന്‍ കോപ് വെബ് സ്റ്റോര്‍ വഴിയും ലഭ്യമാവും. ഇവയ്ക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ഓണ്‍ലൈനില്‍ തമയാസ് ലോയല്‍റ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് റമദാന്‍ ഓഫറുകള്‍ക്ക് പുറമെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാവും. ഇതിന് പുറമെ നിരവധി പ്രത്യേകതകളുള്ള യൂണിയന്‍ കോപ് സ്മാര്‍ട്ട് ആപ്ലിക്കേഷനും ഉപയോഗിക്കാം. ആപിലെ ഷോപ്പേഴ്സ് വാലറ്റ് ഉപയോഗിച്ച് ബില്ലിങിനും പണം നല്‍കാനും ക്യൂ നില്‍ക്കാതെ എത്രയും വേഗം ഷോപ്പിങ് പൂര്‍ത്തിയാക്കാനുള്ള സൗകര്യവും  തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ ലഭ്യമാണ്.

ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ലാഭത്തില്‍ യൂണിയന്‍ കോപ്  26.5 ശതമാനം  വര്‍ദ്ധനവാണ് നേടിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി ദിര്‍ഹത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ആകെ ലാഭം 10.97  കോടി ദിര്‍ഹമായിരുന്നെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 7.5 ശതമാനം വിലക്കിഴിവ് നല്‍കിയിട്ടും ഈ വര്‍ഷം അത് 13.85 കോടി ദിര്‍ഹമായി ഉയര്‍ന്നു. യൂണിയന്‍ കോപ് ട്രേഡിങ് ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മാജിറുദ്ദീന്‍ ഖാന്‍, മീഡിയ സെക്ഷന്‍ മാനേജര്‍ ഇമാദ് റാഷിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

"

click me!