
ഈദ് അൽ അദ സീസണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ കോപ് അറിയിച്ചു. ബലി നൽകാനുള്ള കന്നുകാലികളുടെ എണ്ണം ദുബായിലും യു.എ.ഇയിലും പര്യാപ്തമാണെന്ന് ഉറപ്പിച്ചതായും അറിയിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ വിതരണക്കാരുമായി മുൻകൂട്ടിയുള്ള ധാരണ പ്രകാരം വിതരണം ഉറപ്പുവരുത്തും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. എല്ലാ ബജറ്റിനും ഇണങ്ങുന്ന നിരക്കിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകും. യു.എ.ഇ അധികൃതരുടെ അംഗീകാരം ലഭിച്ച ഉൽപ്പന്നങ്ങളാണിവ - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
പ്രാദേശികമായ കന്നുകാലികളും നൈമി, സൊമാലി വെറൈറ്റികളും ഉൾപ്പെടെ ഇത്തവണയും ലഭ്യമാകും. ബലി നൽകുന്ന മൃഗങ്ങളുടെ ഒന്നിന്റെ വില 895 ദിർഹം മുതൽ ആരംഭിക്കും. ഇതിനുള്ള പ്രീ ബുക്കിങ് യൂണിയൻ കോപ് ബ്രാഞ്ചുകൾ, സ്മാർട്ട് ആപ്ലിക്കേഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. ഓൺലൈനായി സുരക്ഷിതമായി ഇവയുടെ തുകയും നൽകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam