ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ജനപ്രീതി നേടി യൂണിയന്‍ കോപ്

Published : Dec 15, 2022, 08:06 PM ISTUpdated : Dec 15, 2022, 08:07 PM IST
ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ജനപ്രീതി നേടി യൂണിയന്‍ കോപ്

Synopsis

ഭക്ഷ്യ, ഭക്ഷ്യതേര വസ്തുക്കളുടെ ഏറ്റവും വലിയ സ്റ്റോക് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതിന് നിരന്തരം പരിശ്രമിക്കുന്ന യൂണിയന്‍ കോപ് വിലയുടെ കാര്യത്തില്‍ യാതൊരു തെറ്റുകളും വരുത്താറില്ല.  

ദുബൈ: ദുബൈയിലെ വിവിധ ശാഖകളിലൂടെ പതിനായിരക്കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര  ഉല്‍പ്പന്നങ്ങളാണ് യൂണിയന്‍ കോപ് ലഭ്യമാക്കുന്നതെന്ന് കോഓപ്പറേറ്റീവിന്റെ ഓപ്പറേഷന്‍ മാനേജര്‍ അയൂബ് മുഹമ്മദ്. ഇതിന് പുറമെ കോഓപ്പറേറ്റീവിന്റെ എല്ലാ ശാഖകളിലും മത്സ്യം, മാംസ്യം, ചീസ്, സ്‌നാക്കുകള്‍, റോസ്റ്റര്‍, ബേക്കറി എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളുമുണ്ട്. ഈ സവിശേഷതകള്‍ കൊണ്ടും മിതമായ വില, ഉല്‍പ്പന്നങ്ങളുടെ നിലവാരം, സുരക്ഷ എന്നിവ പരിഗണിച്ചും ഭക്ഷ്യ, അവശ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ യൂണിയന്‍ കോപിനെ തെരഞ്ഞെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതിവേഗം വ്യാപിക്കുക എന്ന കോഓപ്പറേറ്റീവിന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ ലക്ഷ്യം നേടാനും യൂണിയന്‍ കോപ് നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനായി  അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക കൊമേഴ്‌സ്യല്‍ സെന്ററുകള്‍ തുടങ്ങുന്നതിലാണ് യൂണിയന്‍ കോപ് പരിശ്രമം നടത്തി വരുന്നത്. സാധ്യമായ ഏറ്റവും വലിയ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കുകള്‍ ലഭ്യമാക്കാന്‍ യൂണിയന്‍ കോപ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഓപ്പറേറ്റീവ്, ഒരു ഉല്‍പ്പന്നം തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ നിറവേറ്റുകയും എല്ലാ സാഹചര്യങ്ങളിലും ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപഭോക്താക്കള്‍ വാങ്ങുന്നതിന് മുമ്പ് ഉല്‍പ്പന്നങ്ങളുടെ വില സ്‌കാന്‍ ചെയ്യാന്‍ ഇവ റീഡ് ചെയ്യാനുമായി ആധുനിക ഉപകരണങ്ങളാണ യൂണിയന്‍ കോപിന്റെ ദുബൈയിലെ 24 ശാഖകളിലും അഞ്ച് കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുള്ളത്്. ഇതുവഴി വിലയിലുണ്ടാകുന്ന തെറ്റുകള്‍ ഇല്ലാതാക്കാനും മികച്ച ഷോപ്പിങ് അനുഭവം സാധ്യമാക്കാനും കഴിയുന്നുണ്ടെന്ന് അയൂബ് മുഹമ്മദ് പറഞ്ഞു. യൂണിയന്‍ കോപിന്റെ ഷോറൂമുകളിലും കണ്‍സ്യൂമര്‍ ഹാപ്പിനസ് സെന്ററുകളിലും ജോലി ചെയ്യുന്ന സ്റ്റാഫ്, ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കുകയും ചെയ്യുന്നു. ഉല്‍പ്പന്നം ഓര്‍ഗാനിക് ആണോ, പ്രാദേശികമാണോ, ഫ്രഷ് ആണോ എന്നിങ്ങനെ വിവിധ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് യോജിച്ച സാധനങ്ങള്‍ വാങ്ങാനും കഴിയുന്നു. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാര്‍, ബില്ലിങ് കൗണ്ടറുകളിലും അക്കൗണ്ട് വിഭാഗങ്ങളിലും ഉള്ളവര്‍, ഹാളിലുള്ള ജീവനക്കാര്‍ എന്നിങ്ങനെ എല്ലാവരുടെയും വൈദഗ്ധ്യത്തെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

കോഓപ്പറേറ്റീവിലെ പ്രൊഫഷണല്‍ ടീം വഴി ഉപഭോക്താക്കളുടെ പെരുമാറ്റങ്ങളും നിരീക്ഷിക്കാറുണ്ട്. ഭൂരിഭാഗം പേരും ഉല്‍പ്പന്നങ്ങളുടെ സ്രോതസ്സ്, വില, കാലാവധി എന്നിങ്ങനെ എല്ലാം പരിശോധിച്ചാണ് പര്‍ചേസ് നടത്തുന്നത്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവയില്‍ അന്താരാഷ്ട്ര നിലവാരമാണ് യൂണിയന്‍ കോപ് പുലര്‍ത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള പരിശീലന കോഴ്‌സുകളും സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെ ണുനശീകരണത്തില്‍ ഏറ്റവും പുതിയ അന്താരാഷ്ട്ര രീതികള്‍ സ്വീകരിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും പൊതു ആരോഗ്യത്തിനുമായി വിവിധ വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നു. 

സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവര്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ കോഓപ്പറേറ്റീവ് ജാഗ്രത പുലര്‍ത്താറുണ്ടെന്നും ഉപഭോക്താക്കളുടെ ബജറ്റിനുള്ളില്‍ നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ആഴ്ചതോറും, പ്രതിമാസം, കൃത്യമായ ഇടവേളകളില്‍, സീസണുകളില്‍ എന്നിങ്ങനെ വിവിധ വിലക്കിഴിവുകള്‍ നല്‍കാനും കോഓപ്പറേറ്റീവ് നിരന്തരം ശ്രമിക്കാറുണ്ടെന്ന് അയൂബ് മുഹമ്മദ് വിശദമാക്കി. വൈബ്‌സൈറ്റ് പരിശോധിച്ച് ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ പരിശോധിക്കാവുന്നതുമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം