
ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച “വിൻ യുർ ഹോം ഇൻ ദുബായ്” മത്സരത്തിൽ വിജയിച്ച യൂണിയൻ കോപ് ഉപയോക്താവ് ഹുസൈൻ കാസിമിന് സ്വീകരണം നൽകി.
ഒരു അപ്പാർട്ട്മെന്റാണ് കാസിം നേടിയത്. യൂണിയൻ കോപ് ശാഖയിൽ നിന്നും ഷോപ് ചെയ്തതിലൂടെയാണ് അദ്ദേഹത്തിന് മത്സരത്തിൽ പങ്കെടുക്കാനായത്. ദുബായ് ചേംബേഴ്സ്, ദുബായ് സമ്മർ സർപ്രൈസസ് എന്നിവരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജൂണിൽ യൂണിയൻ കോപ് അൽ ബർഷ ബ്രാഞ്ചിൽ നിന്നാണ് കാസിം ഷോപ് ചെയ്തത്. ജൂലൈയിൽ നടന്ന നറുക്കെടുപ്പിൽ സമ്മാനവും ലഭിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു ഗൃഹപ്രവേശം.
“ഇതാണ് ഷോപ്പിങ് എക്സ്പീരിയൻസ് എന്നതിന്റെ അർത്ഥം. കാസിമിന് ഒരു സമ്മാനം മാത്രമല്ല, അദ്ദേഹത്തിന് ഈ നഗരത്തിൽ സ്വന്തമായി ഒരു വീട് കൂടെയായി. ഇതെല്ലാം ഞങ്ങളുടെ ബ്രാഞ്ചിലെ ഒരു ചെറിയ പർച്ചേസിൽ നിന്നാണ് ആരംഭിച്ചത് എന്നത് യൂണിയൻ കോപ്പിന് ആളുകളുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നു.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam