സൗദി അറേബ്യയിൽ ഹൃദയഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Aug 06, 2026, 10:28 AM IST
abdul faizi

Synopsis

സൗദി അറേബ്യയിൽ ഹൃദയഘാതം മൂലം പ്രവാസി മലയാളി മരിച്ചു. റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു.

റിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം നിര്യാതനായി. റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട് സ്വദേശി നിഷാദ് മൻസിലിൽ അബ്ദുൽ ഫൈസി (49) ആണ് മരിച്ചത്. മൃതദേഹം അൽ അഹ്സ സ്വലാഹിയ മഖ്ബറയിൽ ഖബറടക്കി. 

പിതാവ്: ഇബ്രാഹിംകുഞ്ഞ്. മാതാവ്: ലത്തീഫാ ബീബി. ഭാര്യ: സലീന ബീബി. മക്കൾ: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവർ സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ് റാഫി എന്നിവർ സൗദിയിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തതായി ഖബറടക്കത്തിന് ആവശ്യമായ നിയമനടപടികൾക്ക് നേതൃത്വം നൽകിയ നാസർ കല്ലറ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് ജൂലൈ അവസാന ഇ-ഡ്രോയിൽ വിജയിച്ച് രണ്ട് മലയാളികൾ
കുവൈത്തിൽ ഷോപ്പിംഗ് മാളിന്‍റെ മുകളിൽ നിന്ന് വീണ ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി