
യൂണിയൻ കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയിൽ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയിൽ സ്പേസ് വർധിപ്പിച്ചത്.
സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും വർധനയുണ്ട്. മൊത്തം എസ്.കെ.യുകളിൽ 201% വർധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്.
2025 അവസാനപാദത്തിൽ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോർ ലേഔട്ട്, റീട്ടെയിൽ കപ്പാസിറ്റി, വിവിധ കാറ്റഗറികൾ പുതുക്കൽ എന്നിവയും നടന്നു. കൂടുതൽ ഗുണമേന്മയും സൗകര്യവും വൈവിധ്യമാർന്ന ചോയ്സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയൻ കോപ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam