ഫുട്‍ബോള്‍ ആരാധകര്‍ക്ക് പ്രിയ താരങ്ങളെ നേരിട്ടുകാണാന്‍ അവസരമൊരുക്കി യൂണിയന്‍ കോപ്

By Web TeamFirst Published Oct 28, 2022, 9:30 PM IST
Highlights

ശബാബ് അല്‍ അഹ്‍ലി ദുബൈ ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ദുബൈ: ഫുട്‍ബോള്‍ സീസണ്‍ ആഘോഷങ്ങള്‍ അരങ്ങുതകര്‍ക്കവെ ഉപഭോക്താക്കള്‍ക്കും ഷോപ്പിങ് മാള്‍ സന്ദര്‍ശകര്‍ക്കും തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തു കാണാനും അവരുമായി ആശയവിനിമയം നടത്താനുമുള്ള സുവര്‍ണാവസരമൊരുക്കി യൂണിയന്‍ കോപ്. അല്‍ വര്‍ഖ സിറ്റി മാളിലും ഇത്തിഹാദ് മാളിലുമായിരുന്നു യൂണിയന്‍ കോപിന്റെ 'മീറ്റ് ആന്റ് ഗ്രീറ്റ്' പരിപാടി അരങ്ങേറിയത്. സന്ദര്‍ശകര്‍ക്ക് ശബാബ് അല്‍ അഹ്‍ലി ക്ലബ്ബിലെ താരങ്ങളെ കണ്ടുമുട്ടാനും അവരില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനും ഒപ്പം ചില ഫണ്‍ സ്‍പോര്‍ട്സ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. ഒക്ടോബര്‍ 27നും 28നും ആയിരുന്നു രണ്ട് മാളുകളിലായി പരിപാടി നടന്നത്.

നിരവധി ഫുട്‍ബോള്‍ ആരാധകരും യൂണിയന്‍ കോപ് സന്ദര്‍ശകരും പരിപാടിയില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ഉപഹാരമായി യൂണിയന്‍ കോപ് നല്‍കിയ ഫുട്‍ബോളുകളില്‍ താരങ്ങള്‍ ഒപ്പിട്ട് നല്‍കിയതോടെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ ഏറ്റെടുത്തു. ഒപ്പം ഒരു ഫണ്‍ സ്‍പോര്‍ട്സ് ഇവന്റും ആരാധകര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഫുട്‍ബോള്‍ മത്സരത്തിലെ ഗോള്‍ പോസ്റ്റിന് സമാനമായി യൂണിയന്‍ കോപ് സജ്ജീകരിച്ച ഇന്‍ഡോര്‍ ഗോള്‍ പോസ്റ്റില്‍ ഗോളടിച്ച് ഭാഗ്യം പരീക്ഷിക്കാനും ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതിന്റെ സന്തോഷം പങ്കിടാനും കുട്ടികളെയും മുതിര്‍ന്നവരെയും സ്വാഗതം ചെയ്‍തു. കായിക വിനോദങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്ന പരിപാടിയായിരുന്നു ഇത്.

എല്ലാവരുടെയും ആരോഗ്യ സംരക്ഷണ  ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നതിനാല്‍, തങ്ങളുടെ കൊമോഴ്‍സ്യല്‍ സെന്ററുകളില്‍ സംഘടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക പരിപാടിയായാണ് ഇതിനെ യൂണിയന്‍കോപ് കണക്കാക്കുന്നത്. ആരാധകരെ കാണാനായി ശബാബ് അല്‍ അഹ്‍ലി ദുബൈ ക്ലബ്ബിലെ താരങ്ങളെ തെരഞ്ഞെടുക്കുക വഴി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ യൂണിയന്‍ കോപിനുള്ള പ്രാധാന്യമാണ് വ്യക്തമാവുന്നത്. തുടക്കം മുതല്‍ തന്നെ സാമൂഹിക പദ്ധതികളെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നതായും യൂണിയന്‍ കോപ് വിശദീകരിച്ചു. ശാബാബ് അല്‍ അഹ്‍ലി ദുബൈ ക്ലബ്ബിനെ ഉള്‍പ്പെടെ ഇങ്ങനെ യൂണിയന്‍ കോപ് പിന്തുണച്ചിട്ടുണ്ട്.

പൊതുജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചതെന്ന് യൂണിയന്‍ കോപ് അറിയിച്ചു. അവരില്‍ ഭൂരിഭാഗവും മാള്‍ സന്ദര്‍ശകരും യൂണിയന്‍കോപ് ഉപഭോക്താക്കളുമായിരുന്നു. ഒരു ജീവിതശൈലിയായി കായിക വിനോദങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള പ്രോത്സാഹനം ഉള്‍പ്പെടെ നിരവധി അര്‍ത്ഥതലങ്ങളുള്ള മൂല്യവത്തായ ഒരു പാരിപാടി കൂടിയായിരുന്നു ഇത്. പരമ്പരാഗത കായിക മത്സരങ്ങളുടെ സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ ആധുനിക ശൈലിയില്‍ അധിഷ്ഠിതമായ ഒരു ആശയമായിരുന്നു ഇതെന്ന് യൂണിയന്‍ കോപ് വിശദീകരിച്ചു. എല്ലാ രംഗങ്ങളിലും എല്ലാ മേഖലകളിലും പുതിയ ആശയങ്ങളും വികസനവും പ്രോത്സാഹിപ്പിക്കുകയെന്ന യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുഗുണമായിരുന്നു ഇത്.

ആരാധകര്‍ക്കായി ഫുട്‍ബോളില്‍ ഒപ്പിട്ട് നല്‍കല്‍, ഗോള്‍ ഷൂട്ടിങ് ഗെയിംസ്, കബ്ബിലെ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കല്‍ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളായി ശ്രദ്ധപൂര്‍വം ആസൂത്രണം ചെയ്‍തതായിരുന്നു പരിപാടിയെന്ന് യൂണിയന്‍ കോപ് കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ സന്തോഷവും ആശയവിനിമയ മികവും നിറഞ്ഞൊരു അന്തരീക്ഷം സൃഷ്ടിക്കാനുമായി. 

click me!