Al Khawaneej Mall: യൂണിയൻ കോപ് 29-ാം ശാഖ പുതിയ ഷോപ്പിങ് മാളിൽ വരുന്നു

Published : May 29, 2025, 08:21 PM IST
Al Khawaneej Mall: യൂണിയൻ കോപ് 29-ാം ശാഖ പുതിയ ഷോപ്പിങ് മാളിൽ വരുന്നു

Synopsis

വിവിധ ബ്രാൻഡുകളുടെ സ്റ്റോറുകൾ, ഭക്ഷണശാലകൾ, കഫെ, കറൻസി എക്സ്ചേഞ്ച്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.

യൂണിയൻ കോപ് തങ്ങളുടെ പുതിയ പദ്ധതിയായ Al Khawaneej Mall ഉദ്ഘാടനം ചെയ്തു. ദുബായ് Al Khawaneej  2-ൽ സ്ഥിതി ചെയ്യുന്ന മാൾ, 70,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പണിതിരിക്കുന്നത്. ഒരു ഹൈപ്പർമാർക്കറ്റ്, റീട്ടെയ്ൽ സർവ്വീസ് ഔട്ട്ലെറ്റുകൾ, വിശാലമായ ഔട്ട്ഡോർ പാർക്കിങ് എന്നിവ ഇതിന്റെ ഭാ​ഗമാണ്.

ആധുനിക ആർക്കിടെക്ച്ചർ ഡിസൈനിൽ പണിതിരിക്കുന്ന മാൾ ആളുകൾക്ക് എളുപ്പം ഷോപ്പിങ് നടത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, തിലാൽ ബിൻ ഖുറേഷ് അൽഫലാസി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിന്റെ ഭാ​ഗമായി.

“ഷോപ്പിങ് മാൾ എന്നതിനപ്പുറം ഒരു സോഷ്യൽ റീട്ടെയ്ൽ സ്പേസ് ആണിത്. ദുബായിലെ ഏറ്റവും മികവാർന്ന നിലവാരത്തിലാണ് ഇത് പണിതിരിക്കുന്നത്. കുടുംബങ്ങൾക്കും മറ്റു ഷോപ്പർമാർക്കും ആസ്വാദ്യകരമായ അനുഭവമായിരിക്കും ഇത്.” - സി.ഇ.ഒ അൽ ഹഷെമി പറഞ്ഞു.

വിവിധ ബ്രാൻഡുകളുടെ സ്റ്റോറുകൾ, ഭക്ഷണശാലകൾ, കഫെ, കറൻസി എക്സ്ചേഞ്ച്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. മുഹമ്മദ് ബിൻ റഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ