
ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പുതിയ പ്രൊമോഷണല്‍ ക്യാമ്പയിനിന് തുടക്കമിട്ട് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. മേയ് ഒമ്പത് വരെ പ്രൊമോഷണല്‍ ക്യാമ്പയിന്‍ തുടരും. 1500 അവശ്യ, ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ തുടങ്ങുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതും ഈ ലക്ഷ്യത്തില്‍പ്പെടുന്നു. രാജ്യയത്തിന്റെ സാമൂഹിക-സാമ്പത്തിക ഉദ്ദേശ്യങ്ങള്‍ക്ക് അനുസരിച്ച് സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളെ സേവിക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനും പുറമെയാണിത്.
ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും ഡിസ്‌കൗണ്ട് ക്യാമ്പയിനുകള്‍ ആരംഭിക്കാന്‍ യൂണിയന്‍ കോപ് സ്ഥിരമായി ശ്രമിക്കാറുണ്ടെന്നും വര്‍ഷം മുഴുവനും ഇത്തരം ക്യാമ്പയിനുകളിലൂടെ മിതമായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാറുണ്ടെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഈ ക്യാമ്പയിനുകളില്‍ എല്ലാ അവശ്യ സാധനങ്ങളും കൂടുതല്‍ ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ചെറിയ പെരുന്നാള്‍ ക്യാമ്പയിനില്‍ നൂറുകണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ 75 ശതമാനം വരെ വിലക്കിഴിവിലാണ് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധവ്യജ്ഞനങ്ങള്‍, അതി, എണ്ണം മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
ഉപഭോക്താക്കളുടെ സന്തോഷം കണക്കിലെടുത്ത് യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഷോപ്പിങ് അനുഭവം മികച്ചതാക്കാനുള്ള സവിശേഷമായ സേവനങ്ങളും പ്രത്യേകതകളും ഓണ്‍ലൈന്‍ സ്‌റ്റോറിലുണ്ട്. എക്‌സ്പ്രസ് ഡെലിവറി, ശാഖകളില്‍ നിന്നുള്ള ക്ലിക്ക് ആന്‍ഡ് കളക്ട് സേവനം, ഹോള്‍സെയില്‍ പര്‍ച്ചേസുകള്‍, ഓഫറുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഓണ്‍ലൈന്‍ ഷോപ്പിങിനെ മികച്ചതാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam