
ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ 60% വിലക്കുറവിൽ ലഭ്യമാക്കുകയാണ് യൂണിയൻ കോപ്പ്. ഏപ്രിൽ 26 വരെ തുടരുന്ന ക്യാമ്പയ്‌നിൽ ഭക്ഷ്യ വസ്തുക്കൾക്കും മറ്റു അവശ്യ വസ്തുക്കൾക്കും വിലക്കുറവുണ്ടാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഉയർന്ന നിലവാരമുള്ള സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് യൂണിയൻ കോപ്പ് ഈ ക്യാമ്പയിൽ നടപ്പിലാക്കുന്നത്.
റമദാന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഓഫറുകൾ. യൂണിയൻ കോപ്പിൻറെ ദുബായിലുള്ള എല്ലാ ശാഖകളിലും ഓഫർ ലഭ്യമാകും. ക്യാമ്പയിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങുന്നതിന് നിരവധി സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളിൽ പഴങ്ങൾ, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങിനെ ഏതാണ്ട് എല്ലാ വസ്തുക്കളും വിലക്കുറവിൽ ലഭ്യമാകും. ഈ ഓഫറുകൾ ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നവർക്കും ഉണ്ടായിരിക്കും. യൂണിയൻ കോപ്പ് സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി ഓർഡർ ചെയ്യുന്നവർക്ക് എക്സ്പ്രസ്സ് ഡെലിവറി സൗകര്യവും സ്റ്റോറിൽ നേരിട്ടെത്തി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam