ഭക്ഷണം പാഴാകുന്നത് കുറയ്ക്കും; പീകബോക്സുമായി ധാരണയിലെത്തി യൂണിയൻ കോപ്

Published : May 11, 2026, 01:36 PM IST
Union Coop

Synopsis

ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ നടപടിയെടുത്ത് യൂണിയൻ കോപ്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകബോക്സുമായി ചേർന്നു പ്രവർത്തിക്കാൻ ഇതിനായി ധാരണയിലെത്തി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയിലും ഭാ​ഗമാകാൻ ഇതിലൂടെ കഴിയുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്.

യൂണിയൻ കോപ് ബേക്കറി വിഭാ​ഗത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഉയ‍ർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പാഴാകാതെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.

“ഭക്ഷണം പാഴാകുന്നത് ഒരു പാരിസ്ഥിതിത പ്രശ്നം മാത്രമല്ല, ഒരു കാര്യക്ഷമതയുടെ പ്രശ്നം കൂടെയാണ്. ഈ പങ്കാളിത്തത്തിലൂടെ അധികം വരുന്ന ഭക്ഷണം ഒരു അവസരമാക്കി മാറ്റുകയാണ്. എങ്ങനെ ഉൽപ്പന്നങ്ങൾ മാനേജ് ചെയ്യാം, അതിലൂടെ കൂടുതൽ മൂല്യം ഉണ്ടാക്കാം എന്നിവയാണ് ലക്ഷ്യം.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ആദ്യം പരീക്ഷണടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക.

ഭക്ഷണശാലകൾ, കഫേകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ സഹായിക്കുന്ന സേവനമാണ് പീകബോക്സ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു, എമർജൻസി വാതിലിലൂടെ യാത്രക്കാർ പുറത്തേക്ക്, നേപ്പാളിലെ കുപ്രസിദ്ധ വിമാനത്താവളത്തിൽ ഒഴിവായത് വൻദുരന്തം
'നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത്', വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് അതിവൈകാരിക ആശംസയുമായി ഇറാൻ