ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്

Published : Jun 03, 2026, 12:00 AM IST
Union Coop

Synopsis

യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ​ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾ‌ക്കുമുള്ള അം​ഗീകാരമാണ് ഈ നേട്ടം.

യൂണിയൻ കോപ് ശാഖകൾക്ക് ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ ലഭിച്ചു. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്, അൽ നഹ്ദ, മോട്ടോർ സിറ്റി ശാഖകൾക്കാണ് സർട്ടിഫിക്കേഷൻ. ഭക്ഷ്യ സുരക്ഷ മാനേജ്മെന്റ് സംവിധാനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചത് എന്നിവ ചൂണ്ടിക്കാണിച്ചാണ് അം​ഗീകാരം.

യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ​ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾ‌ക്കുമുള്ള അം​ഗീകാരമാണ് ഈ നേട്ടം. ഭക്ഷ്യ സുരക്ഷയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനുമാണ് ഈ അം​ഗീകാരം.

“ഭക്ഷ്യ സുരക്ഷ പരിപാടികളും സർവീസ് ​ഗുണമേന്മ ഉറപ്പുവരുത്താനും ശാഖകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇത് ഒരു മികച്ച നാഴികക്കല്ലാണ്.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ നടപ്പിലാക്കമെന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിക് ടോകിലെ തർക്കം, ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി
ട്രാഫിക് സിഗ്നലിൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം, വണ്ടി നിർത്താൻ പൊലീസ് പറഞ്ഞപ്പോൾ ഇറങ്ങിയോടി, പിടിച്ചെടുത്തത് മാരക മയക്കുമരുന്ന്