ഇറ്റാലിയന്‍ പ്രതിനിധി സംഘം യൂണിയന്‍കോപ് സന്ദര്‍ശിച്ചു

Published : Dec 23, 2021, 02:43 PM IST
ഇറ്റാലിയന്‍ പ്രതിനിധി സംഘം യൂണിയന്‍കോപ് സന്ദര്‍ശിച്ചു

Synopsis

നിരവധി ഇറ്റാലിയന്‍ കമ്പനികളുടെ മേധാവികള്‍, സ്വതന്ത്ര സംരംഭകര്‍ എന്നിവരടങ്ങിയ സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു.

ദുബൈ: ഇറ്റലിയില്‍ ചില്ലറ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധി സംഘം, യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. പൊതു വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഇറ്റാലിയന്‍ കമ്പനികളുടെ മേധാവികള്‍, സ്വതന്ത്ര സംരംഭകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന അന്താരാഷ്‍ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന രീതി മനസിലാക്കാനായിരുന്നു സന്ദര്‍ശനം.

യൂണിയന്‍കോപില്‍ നിന്ന് സ്‍ട്രാറ്റജി ഇന്നൊവേഷന്‍ ആന്റ് കോര്‍പറേറ്റ് ഡെവലപ്‍മെന്റ് ഡയറക്ടര്‍ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി, സ്‍ട്രാറ്റജി ഇന്നൊവേഷന്‍ ആന്റ് കോര്‍പറേറ്റ് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡാറിന്‍ അവിദ, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുല്‍, അല്‍ വര്‍ഖ ബ്രാഞ്ച് സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.

ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനെസ് സര്‍വീസസ്, വിപുലീകരണ പദ്ധതികള്‍, ചില്ലറ വിപണന രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ യൂണിയന്‍കോപ് പിന്തുടരുന്ന മികച്ച പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ചെല്ലാം സംഘത്തിന് വിവരിച്ചു നല്‍കി. ഒപ്പം ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന വാണിജ്യ സംസ്‍കാരവും അവര്‍ക്ക് പരിചയപ്പെടുത്തി.

ഇറ്റലിയിലെ Macfrut, TR TURONI, ASPROFRUIT, JINGOLD, ANBI എന്നിങ്ങനെയുള്ള കമ്പനികളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും തലവന്മാരും ഉടമകകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. യൂണിയന്‍കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംഘവും യൂണിയന്‍കോപ് പ്രതിനിധികളും പരസ്‍പരം അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് യാഖൂബ് അല്‍ ബലൂഷി, സന ഗുല്‍, മുഹമ്മദ് അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പ്രതിനിധികളുടെ വിവിധ അന്വേഷണങ്ങള്‍ക്ക് യൂണിയന്‍കോപ് പ്രതിനിധികള്‍ മറുപടി നല്‍കി. ഇരു ഭാഗത്തുനിന്നും ഭാവിയിലേക്കുള്ള  പരസ്‍പര സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്‍തു.

യൂണിയന്‍കോപിന്റെ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായാണ് സന്ദര്‍ശനാനുഭവം വിശദീകരിച്ചുകൊണ്ട് മക്ഫ്രൂട് പ്രസിഡന്റ് റെന്‍സോ പിരാസിനി പറഞ്ഞത്. വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഏറ്റവും മികവുറ്റ മാതൃകയായാണ് അദ്ദേഹം യൂണിയന്‍കോപിനെ വിശദീകരിച്ചത്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദകരുമായും കയറ്റുമതിക്കാരുമായുമുള്ള ഇടപാടുകള്‍ വിതരണ ശൃംഖലയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ അദ്ദേഹം യൂണിയന്‍കോപിനെ പ്രത്യേകം പ്രശംസിച്ചു.

'എക്സ്പോ 2020ന്റെ ഭാഗമായി ദുബൈ സന്ദര്‍ശിച്ച ഒരു കൂട്ടം കമ്പനികളുടെ പ്രതിനിധികളായ ഞങ്ങള്‍ക്ക് യൂണിയന്‍കോപിലെ സന്ദര്‍ശനം ഭാവിയിലേക്കുള്ള ബിസിനസ് സാധ്യതകള്‍ കൂടിയാണ് തുറന്നിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം പച്ചക്കറികളു പഴങ്ങളും മറ്റ് സാധ്യനങ്ങളും ലഭ്യമാവുന്ന യൂണിയന്‍കോപ് ഒരു ആഗോള പ്ലാറ്റ്ഫോം കൂടിയാണ്' - സന്ദര്‍ശനത്തിനായി യൂണിയന്‍കോപിനെ പ്രത്യേകമായി തെരഞ്ഞെടുത്തതെന്താണെന്ന ചോദ്യത്തിന് പിരാസിനിയുടെ മറുപടി ഇങ്ങനെയായിരുന്നു.

യൂണിയന്‍കോപില്‍ ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും അവിടെ ലഭ്യമാവുന്ന മികച്ച സേവനങ്ങള്‍, വര്‍ക്ക് - ഡെലിവറി മെക്കാനിസം, വാണിജ്യ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകള്‍, പ്രൊമോഷനുകള്‍, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ചിട്ടയോടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രീതി എന്നിവയെല്ലാം  മനസിലാക്കുന്നതിന് അവസരം നല്‍കിയതിനും പ്രതിനിധ സംഘം യൂണിയന്‍കോപിന് നന്ദി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാർജയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു
റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു