
ദുബൈ: സ്‌മൈല്‍ ട്രെയിന്‍ ദുബൈയുമായി യൂണിയന്‍ കോപ് ധാരണാപത്രത്തിലൊപ്പിട്ടു. അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, രണ്ട് കോര്‍പ്പറേറ്റുകളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും പ്രൊജക്ടുകളും സംരംഭങ്ങളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടാണിത്.
യൂണിയന്‍ കോപിന് വേണ്ടി ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകിയും സ്‌മൈല്‍ ട്രെയിന്‍ ദുബൈ എക്‌സിക്യൂട്ടീവ് മാനേജര്‍ അഫാഫ് മെക്കിയും ചേര്‍ന്ന് യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ധാരണാപത്രത്തില്‍ ഒപ്പുവെക്കാനും എല്ലാ സാമൂഹിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും യൂണിയന്‍ കോപിന് താത്പര്യമുണ്ടെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. യൂണിയന്‍ കോപും സ്‌മൈല്‍ ട്രെയിന്‍ ഇന്റര്‍നാഷണലും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുകയാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവഴി പരസ്പര പങ്കാളിത്തവും, രണ്ട് കമ്പനികളുടെയും അനുഭവങ്ങളുടെ ഗുണഫലം ഏകീരണവും ലക്ഷ്യമിടുന്നു. തന്ത്രപരമായ ലക്ഷ്യങ്ങളില്‍ പങ്കുവെക്കുന്നതിലൂടെ രണ്ട് വിഭാഗങ്ങള്‍ക്കും അധിക ഗുണഫലം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിനും കമ്മ്യൂണിറ്റിക്കും വേണ്ടി സുപ്രധാന പങ്കുവഹിക്കുന്ന യൂണിയന്‍ കോപിന് അഫാഫ് മെക്കി നന്ദി അറിയിച്ചു. സമൂഹത്തിന് താല്‍പ്പര്യമുള്ള കമ്മ്യൂണിറ്റി സഹകരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ശ്രദ്ധ നല്‍കുന്നതിനാല്‍ ഭാവിയില്‍ രണ്ട് വിഭാഗങ്ങള്‍ക്കും നിരവധി പോസിറ്റീവ് ഫലങ്ങള്‍ ഈ കരാറിലൂടെ ഉണ്ടാകുമെന്ന് അദ്ദേഹം വിശദമാക്കി.
ഏറ്റവും വലിയ ആഗോള ജീവകാരുണ്യ സംഘടനയായ സ്‌മൈല്‍ ട്രെയിന്‍, ക്ലെഫ്റ്റ് ലിപ്, ക്ലെഫ്റ്റ് പാലറ്റ് എന്നീ ആരോഗ്യ അവസ്ഥകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതിനായി പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കി അവരെ ശാക്തീകരിക്കുക, ആഗോള തലത്തില്‍ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട ധനസഹായവും സ്രോതസ്സുകളും നല്‍കുക എന്നീ മേഖലകളിലാണ് സ്‌മൈല്‍ ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ക്ലെഫ്റ്റ് എന്ന അവസ്ഥയ്ക്ക് സുസ്ഥിരമായ പരിഹാരവും ആഗോള തലത്തില്‍ ഇതിന്റെ ചികിത്സയ്ക്ക് മികച്ച ആരോഗ്യ മാതൃകയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും സംസാരിക്കാനും കഴിയുന്നതോടെ അവരുടെ ജീവിതത്തില്‍ തടസ്സങ്ങളില്ലാതെ വിജയം കൈവരിക്കാനുമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam