
ഈ വര്‍ഷം മെയ് അവസാനം വരെ യൂണിയന്‍ കോപ് സ്‍മാർട്ട് സ്റ്റോര്‍ ആപ്പും വെബ്സ്റ്റോറും കൈകാര്യം ചെയ്തത് 171,104 ഓര്‍ഡറുകള്‍. ദിവസവും 1,100 റിക്വസ്റ്റുകളാണ് യൂണിയന്‍ കോപ് നിറവേറ്റിയത്. യു.എ.ഇ മുഴുവൻ ഡെലിവറി സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അജ്‍മാന്‍, ഷാര്‍ജ, ഉം അൽ ക്വെയ്ൻ, ദുബായ്, അബു ദാബി എന്നിവിടങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിക്കും. ദിവസവും പുതിയ ഉൽപ്പന്നങ്ങള്‍ ചേര്‍ക്കുന്ന യൂണിയന്‍ കോപ്, ആയിരക്കണക്കിന് ഫുഡ്, നോൺ-ഫുഡ് ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്.
സ്‍മാര്‍ട്ട് ആപ്പിന് മൂന്നു ലക്ഷം രജിസ്ട്രേഡ് ഉപയോക്താക്കളുണ്ട്. 2023 ആദ്യം മുതൽ 40 പ്രൊമോഷണൽ ക്യാംപെയ്നുകളാണ് യൂണിയന്‍ കോപ് അവതരിപ്പിച്ചത്. ചില ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവും നൽകി. ഇവയിൽ ചിലത് ഓൺലൈനായി മാത്രം ലഭിക്കുന്നതാണ്.
ഓരോ പര്‍ച്ചേസിനും തമയസ് ലോയൽറ്റി പോയിന്‍റുകള്‍ നേടാം. ഇത് പിന്നീട് റിഡീം ചെയ്യാം, തമയസ് കാര്‍ഡുകളിൽ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകള്‍ നേടാം.
പലവിധത്തിലുള്ള ഡെലിവറി ഓപ്ഷനുകള്‍ സ്‍മാര്‍ട്ട് സ്റ്റോറിലും വെബ്സ്റ്റോറിലും പുതിയ വിര്‍ച്വൽ റിയാലിറ്റി ആപ്ലിക്കേഷനിലും നേടാം. 45 മിനിറ്റ് എക്സ്‍പ്രസ് ഡെലിവറി, 2-4 മണിക്കൂര്‍ നീളുന്ന റെഗുലര്‍ ഡെലിവറി, ബ്രാഞ്ചിൽ നേരിട്ട് എത്തി ഓര്‍ഡര്‍ കൈപ്പറ്റാവുന്ന ക്ലിക്ക് ആൻഡ് കളക്റ്റ് എന്നിവ ഇതിന്‍റെ ഭാഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ