പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി യൂണിയൻ കോപ് ശാഖകൾ

Published : Nov 02, 2026, 03:45 PM IST
Union Coop

Synopsis

യൂണിയൻ കോപ് ശാഖകളിലെ പഴം, പച്ചക്കറി വിഭാ​ഗം കൂടുതൽ വിപുലീകരിക്കുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

യൂണിയൻ കോപ് ശാഖകളിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ വിതരണക്കാരിൽ നിന്നും 29 ടൺ വിഭവങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് യൂണിയൻ കോപ് അറിയിച്ചു.

യു.എ.ഇയിൽ 10 ഫാമുകളിൽ നിന്നും 21 വിദേശരാജ്യങ്ങളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. ഉൽപ്പന്നങ്ങളുടെ ലഭ്യത, വൈവിധ്യം, വർഷം മുഴുവൻ താങ്ങാവുന്ന വില എന്നിവ ഉറപ്പാക്കുന്ന പദ്ധതികളാണ് തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് യൂണിയൻ കോപ് പറഞ്ഞു.

യൂണിയൻ കോപ് ശാഖകളിലെ പഴം, പച്ചക്കറി വിഭാ​ഗം കൂടുതൽ വിപുലീകരിക്കുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസി യുവതി പിടിയിൽ
എമിറേറ്റ്സ് ഡ്രോ: ഏറ്റവും പുതിയ വിജയികൾ, മൊത്തം സമ്മാനത്തുക 48,449 ഡോളർ