
ദുബായ്: ഉപോഭോക്താക്കള്‍ക്കായി ഹോം ഡെലിവറി സേവനങ്ങളൊരുക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 'പോയിന്റി'ല്‍ സ്ഥിതി ചെയ്യുന്ന യൂണിയന്‍ കോപിന്റെ സ്റ്റോര്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറി സേവനങ്ങള്‍ എത്തിച്ചു നല്‍കുന്നത്. പാം ജുമൈറയില്‍ താമസിക്കുന്ന ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ കോപ് പുതിയ സേവനം ആരംഭിച്ചത്.
ഡെലിവറി സര്‍വ്വീസുകള്‍ പാം ജുമൈറ പ്രദേശത്ത് മാത്രമാകും ഡെലിവറി ഉണ്ടാകുകയെന്നും തമായസ്, ഷെയര്‍ ഹോള്‍ഡര്‍ കാര്‍ഡുകള്‍ പണമിടപാടിനായി സ്വീകരിക്കുമെന്നും യൂണിയന്‍ കോപ് അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ അയൂബ് മുഹമ്മദ് അബ്ദുല്ല മുറാദ് പറഞ്ഞു. കുറഞ്ഞത് 100 ദിര്‍ഹത്തിന്റെയെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ഹോം ഡെലിവറി സേവനങ്ങള്‍ ലഭ്യമാകുക. ഓരോ ഓര്‍ഡറിനും 5.25 ദിര്‍ഹം ഡെലിവറി ചാര്‍ജായി നല്‍കണം. മാത്രമല്ല ഹോം ഡെലിവറി സേവനങ്ങളില്‍ പണവും കാര്‍ഡും സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
2018ല്‍ പാം ജുമൈറയിലെ 'പോയിന്റ്' ഏരിയയില്‍ ആരംഭിച്ച യൂണിയന്‍ കോപിന്റെ ശാഖ ഏറെ സൗകര്യപ്രദമാണ്. പാം ഏരിയയിലെ ഉപഭോക്താക്കള്‍ക്കായി 20,000ത്തിലധികം ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍ ഈ സ്‌റ്റോറില്‍ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരം പിന്തുടര്‍ന്നു കൊണ്ട് പൊതുജനാരോഗ്യവും സുരക്ഷയും ഉപഭോക്താക്കള്‍ക്കായി ഉറപ്പുവരുത്തിയാണ് യൂണിയന്‍ കോപ് വര്‍ഷം മുഴുവനും പ്രവര്‍ത്തിച്ചുവരുന്നത്. ഡിസ്‌പ്ലേ ചെയ്യുന്നതും ഡെലിവറി നടത്തുന്നതുമായ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമാണെന്നും യൂണിയന്‍ കോപ് ഉറപ്പാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ