
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ് 2021ന്റെ അവസാന ദിനങ്ങളില്‍ പ്രഖ്യാപിച്ച 'ഫൈനല്‍ കോള്‍' എക്സ്ക്ലൂസീവ് ക്യാമ്പയിനു വേണ്ടി ഒരു കോടി ദിര്‍ഹം നീക്കിവെച്ചു. ഡിസംബര്‍ 29 ബുധനാഴ്‍ച മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പയിന്‍ കാലയളവില്‍ യൂണിയന്‍കോപ് ശാഖകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും പതിനായിരത്തിലധികം സാധനങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് ലഭ്യമാവും. ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ഒരുപോലെ ആകര്‍ഷകവും ഉന്നത ഗുണനിലവാരവുമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന യൂണിയന്‍കോപിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ക്യാമ്പയിനും. ഒപ്പം സമൂഹത്തിന് പിന്തുണയേകാനും ദേശീയ സാമൂഹിക - സാമ്പത്തിക രംഗത്തിന് നിര്‍ണായക പിന്തുണയാകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
'2021ന്റെ തുടക്കം മുതല്‍ അവസാനം വരെ, ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുകള്‍ ഉള്‍പ്പെടെ നിരവധി പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് യൂണിയന്‍കോപ് പ്രഖ്യാപിച്ചതെന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. പ്രൊമോഷനുകളിലൂടെയും ഡിസ്‌കൗണ്ടിലൂടെയും സാധനങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നത് യൂണിയന്‍കോപ് തുടരുകയായിരുന്നു. ഓഹരി ഉടമകളുടെയും, സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള യൂണിയന്‍കോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 29 ബുധനാഴ്‍ച ആരംഭിക്കുന്ന 'ഫൈനല്‍ കോള്‍' ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ മൂന്ന് ദിവസമായിരിക്കും നീണ്ടുനില്‍ക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂണിയന്‍കോപിന്റെ ശാഖകളും ഓണ്‍ലൈന്‍ സ്റ്റോറും (സ്‍മാര്‍ട്ട് ആപ്) വഴി ഭക്ഷ്യ - ഭക്ഷ്യേതര വിഭാഗങ്ങളില്‍ പതിനായിരത്തിലധികം ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാനും അവര്‍ക്ക് പരമാവധി നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചുള്ള ഈ ക്യാമ്പയിനില്‍ അരി, എണ്ണ, മധുരപലഹാരങ്ങള്‍, മാംസം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ദൈനംദിന ഉപഭോഗ വസ്‍തുക്കള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുന്നത്. ഒപ്പം ഇലക്ട്രിക്കല്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വിലക്കുറവുണ്ടാകും.
എല്ലാ വര്‍ഷാവസാനത്തിലും പ്രഖ്യാപിക്കുന്ന പ്രത്യേക ക്യാമ്പയിനുകളിലൂടെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിലക്കുറവാണ് യൂണിയന്‍കോപ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കാന്‍ ഒരു കോടി ദിര്‍ഹമാണ് 'ഫൈനല്‍ കോള്‍' ക്യാമ്പയിനിനായി മാറ്റി വെച്ചിരിക്കുന്നത്. യൂണിയന്‍കോപ് ശാഖകളും ഓണ്‍ലൈന്‍ സ്റ്റോറും സന്ദര്‍ശിച്ച് വിവിധ ഉത്പന്നങ്ങള്‍ക്ക് ലഭ്യമായ വിലക്കുറവ് ഉപയോഗപ്പെടുത്താനും അതുവഴി മനസുകളില്‍ സന്തോഷം നിറയ്‍ക്കാനും എല്ലാവിഭാഗം ഉപഭോക്താക്കളോടും അദ്ദേഹം ആഹ്വാനം ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam