
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവായ യൂണിയന്‍ കോപ് (Union Coop), 'ഫസ്റ്റ് കോള്‍' പ്രൊമോഷന്‍ ക്യാമ്പയിനിനായി 50 ലക്ഷം ദിര്‍ഹം നീക്കിവെച്ചു. ഫെബ്രുവരി 18ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഫെബ്രുവരി 20 വരെ നീളും. യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ഔട്ട്‌ലറ്റുകളിലും അല്‍ ബര്‍ഷ മാള്‍, അല്‍ വര്‍ഖ സിറ്റി മാള്‍, അല്‍ ബര്‍ഷ സൗത്ത് മാള്‍, ഇത്തിഹാദ് മാള്‍ എന്നിവിടങ്ങളിലെ നാല് കൊമേഴ്‌സ്യല്‍ സെന്ററുകളിലും ഈ ക്യാമ്പയിന്‍ പ്രകാരം ഡിസ്‌കൗണ്ട് ലഭ്യമാണ്.
3,000 ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ്
തെരഞ്ഞെടുത്ത 3,000 ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് പ്രൊമോഷന്‍ ക്യാമ്പയിനിലുള്ളത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കി കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയാണ് ഫെബ്രുവരി മാസത്തില്‍ യൂണിയന്‍ കോപ്. കോഓപ്പറേറ്റീവ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമാണിത്.
വന്‍ വിലക്കിഴിവുള്ള ഓഫറുകള്‍ നല്‍കാനുള്ള യൂണിയന്‍ കോപിന്റെ പരിശ്രമത്തിന്റെ ഭാഗം
പ്രതിവാര, പ്രതിമാസ ക്യാമ്പയിനുകള്‍ കോഓപ്പറേറ്റീവ് സംഘടിപ്പിക്കാറുണ്ടെന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായി വന്‍ വിലക്കിഴിവുകളടങ്ങുന്ന ഓഫര്‍ ഡീലുകള്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഈ ഫെബ്രുവരിയില്‍ നിരവധി ക്യാമ്പയിനുകളാണ് യൂണിയന്‍ കോപ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ക്യാമ്പയിനുകളും വ്യത്യസ്തവും സമഗ്രവുമാണ്. ഫെബ്രുവരി 18 വെള്ളിയാഴ്ച തുടങ്ങുന്ന ക്യാമ്പയിനും ഇതുപോലെയാണ്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കം 3000 ഉല്‍പ്പന്നങ്ങള്‍ക്കാണ് 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുക.
ഇതിനായി 50 ലക്ഷം ദിര്‍ഹം യൂണിയന്‍ കോപ് നീക്കിവെച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍, അരി, എണ്ണ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam