അടുത്ത നാല് ദിവസങ്ങളില്‍ യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത

By Web TeamFirst Published Oct 28, 2018, 1:12 PM IST
Highlights

ചെങ്കടലില്‍ രൂപം കൊണ്ട മര്‍ദ്ദ വ്യതിയാനാണ് യുഎഇയില്‍ മഴയ്ക്ക് കാരണമാവുന്നത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. 

അബുദാബി: വരുന്ന നാല് ദിവസങ്ങളില്‍ യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ബുധനാഴ്ച വരെയാണ് മുന്നറിയിപ്പ്. രാജ്യത്ത് വരും ദിവസങ്ങളില്‍ ചൂട് കുറയുമെന്നും അറിയിച്ചിട്ടുണ്ട്.

ചെങ്കടലില്‍ രൂപം കൊണ്ട മര്‍ദ്ദ വ്യതിയാനാണ് യുഎഇയില്‍ മഴയ്ക്ക് കാരണമാവുന്നത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. മഴയ്ക്ക് പുറമെ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. രാജ്യത്ത് താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!