വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

Published : Nov 11, 2021, 07:34 PM ISTUpdated : Nov 11, 2021, 07:42 PM IST
വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

Synopsis

റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള(Unvaccinated passengers to Bahrain) നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍(Institutional quarantine) ഒഴിവാക്കി. നവംബര്‍ 14 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്സിനെടുക്കാതെ ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള നിര്‍ദ്ദിഷ്ട ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ക്ക് പകരം സ്വന്തം താമസസ്ഥലത്ത് 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും. 

മനാമ: ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ല.

കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവത്തില്‍ നഴ്‍സറി ഉടമയും ടീച്ചറും നഷ്‍ടപരിഹാരം നല്‍കാന്‍ ഉത്തരവ്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി