
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പത്തു വയസ്സുകാരന്‍ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കുട്ടി എസ് യു വി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍(Social media) വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പ് (Traffic department)നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
ജഹ്‌റ ഭാഗത്ത് കൂടിയാണ് കുട്ടി വാഹനമോടിച്ചത്. നിയമനടപടികള്‍ക്കായി കുട്ടിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുട്ടിയുടെ രക്ഷിതാവിനെതിരെയും നടപടിയുണ്ടാകും. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കരുതെന്ന് ഗതാഗത വകുപ്പ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നതിനിടെ പിടിയിലായാല്‍ ജുവനൈല്‍ നിയമ പ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ആത്മഹത്യ. കെട്ടിടത്തിന്റെ ജനലിലൂടെയാണ് ഫിലിപ്പൈന്‍സ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam