യുഎഇയില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ്

Published : May 21, 2020, 06:14 PM IST
യുഎഇയില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ്

Synopsis

35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും.

അബുദാബി: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കുന്ന മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി.

35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. 60 ദിവസത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമായിരിക്കും ഇളവ്. ഈ വര്‍ഷാവസാനം വരെ ഈ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ആദ്യം മുതല്‍ മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ