
ദോഹ: ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്‍റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഒഴിവാക്കിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കളിൽ വിഷബാധയുണ്ടായതിനെത്തുടർന്ന് ചില അയൽ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഈ ഉൽപ്പന്നം പിൻവലിച്ചിരുന്നു. ഈ ഉൽപ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും കുടിവെള്ളവും അവയുടെ ഗുണനിലവാരവും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികൾക്ക് വിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഒമാനിൽ ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളം കുടിച്ച രണ്ടുപേർ വിഷബാധയേറ്റ് മരണപ്പെട്ടിരുന്നു. തുടർന്ന്, ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിക്ക് ഒമാനി അധികൃതർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ