സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്; അന്വേഷണം തുടരുകയാണെന്ന് യു.എസ് അംബാസഡർ

Published : Jun 30, 2023, 11:10 PM IST
സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്; അന്വേഷണം തുടരുകയാണെന്ന് യു.എസ് അംബാസഡർ

Synopsis

കഴിഞ്ഞ ദിവസം കോൺസുലേറ്റിന് സമീപം നിർത്തിയ കാറിൽ നിന്ന് തോക്കുമേന്തി പുറത്തി വെടിവെച്ച അക്രമിയും കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാർഡുമാണ് കൊല്ലപ്പെട്ടത്.

റിയാദ്: ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നതായി സൗദി അറേബ്യയിലെ യു.എസ് അംബാസഡർ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് യു.എസ് എംബസി സൗദി അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അംബാസഡർ മൈക്കൽ റാറ്റ്‌നി ട്വീറ്റ് ചെയ്തു. റിയാദിലെ യു.എസ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോൺസുലേറ്റിന് സമീപം നിർത്തിയ കാറിൽ നിന്ന് തോക്കുമേന്തി പുറത്തി വെടിവെച്ച അക്രമിയും കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാർഡുമാണ് കൊല്ലപ്പെട്ടത്. അക്രമിയെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമി ആരാണെന്ന് വെളിവായിട്ടില്ല. കാറിൽനിന്ന് തോക്കുമായി പുറത്തിറങ്ങിയ അക്രമി സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

Read also:  ഞങ്ങള്‍ക്ക് വിഭവശേഷിയും ഭൂമിയും സൗകര്യങ്ങളുമുണ്ട്; നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം