
തിരുവനന്തപുരം: അന്യരുടെ ദുഃഖം സ്വന്തം ദുഃഖമായിക്കാണാന്‍ കഴിഞ്ഞ നേതാവായിരുന്നു അന്തരിച്ച മുന്‍വിദേശകാര്യ മന്ത്രി സുഷമസ്വരാജെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പ്രവാസികളോട് പുലര്‍ത്തിയിരുന്ന സ്നേഹവും കരുതലും അദ്ദേഹം അനുസ്‍മരിച്ചു. പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സു വേദനിക്കുന്നത് പലതവണ തനിക്ക്ആ മുഖത്തു നിന്ന് അനുഭവിക്കാനയിട്ടുണ്ടെന്നും വി മുരളീധരന്‍ എഴുതിയ അനുസ്‍മരണക്കുറിപ്പില്‍ പറയുന്നു.
തൃശ്ശൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ സുഷമ സ്വരാജിന്റെ അടുത്തുകൊണ്ടുപോയ അനുഭവവും അദ്ദേഹം വിവരിക്കുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഗള്‍ഫിലെ ജയിലിലായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കാര്യങ്ങളവതരിപ്പിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. അവരുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. മാലിയില്‍ ജയിലിലായ അധ്യാപകന്‍ ജയചന്ദ്രന്റെ മോചനവും ഇറാഖിലെ യുദ്ധസ്ഥലത്തു നിന്ന് 45 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയതും മലയാളിക്ക് മറക്കാനാകില്ല. വിദേശകാര്യ സഹമന്ത്രിയായി താന്‍ ചുമതലയേറ്റത് സുഷമ സ്വരാജിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷമാരുന്നു. ആ വഴി പിന്തുടരണമെന്നാണ് തീരുമാനിച്ചതെന്നും വി. മുരളീധരന്‍ അനുസ്‍മരണക്കുറിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam