
മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സഖീർ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ആശംസ വി മുരളീധരൻ ഹമദ് രാജാവിന് കൈമാറി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ബഹ്‌റൈന്റെ പുരോഗതിയിൽ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഹമദ് രാജാവ് നന്ദി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam