സൗദിയിൽ വിമാന ജോലിക്കാർക്ക് വാക്സിനേഷൻ നിർബന്ധം

Published : Apr 25, 2021, 06:13 PM IST
സൗദിയിൽ വിമാന ജോലിക്കാർക്ക് വാക്സിനേഷൻ നിർബന്ധം

Synopsis

കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും

റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ്‌ കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത്‌. 

ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
സൗദി-തുർക്കി റെയിൽവേ പദ്ധതി; സാധ്യതാ പഠനം ഈ വർഷാവസാനം പൂർത്തിയാകും, മേഖലയിൽ പുതിയ വാണിജ്യ വിപ്ലവത്തിന് തുടക്കമാകുന്നു