
ദുബൈ: ദുബൈയിൽ ഇന്ന് മുതൽ സാലിക് നിരക്കില്‍ മാറ്റം. തിരക്കുള്ള സമയങ്ങളില്‍ സാലിക് നിരക്ക് ആറ് ദിര്‍ഹമായി ഉയരുമെന്നതാണ് പ്രധാന മാറ്റം. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കേറിയ സമയമായ രാവിലെ ആറ് മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയുമാണ് ടോള്‍ നിരക്ക് ആറ് ദിര്‍ഹമാകുക. നേരത്തെ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയും സാലിക് ഗേറ്റ് കടന്നാൽ 4 ദിർഹം വീതം ഈടാക്കും. എല്ലാ ദിവസവും അർധരാത്രിക്കുശേഷം രാത്രി ഒന്നു മുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും. തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. ദേശീയ അവധിയോ, പ്രത്യേക ദിവസങ്ങളോ അല്ലാത്ത ഞായറാഴ്ചകളിലും ടോള്‍ നിരക്ക് നാല് ദിര്‍ഹമായിരിക്കും.
അതേസമയം റമദാനില്‍ നിരക്കില്‍ മാറ്റമുണ്ടാകും. റമദാനിൽ പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ആറ് ദിർഹം ഈടാക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകിട്ട് അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ച രണ്ടു വരെയും നാല് ദിർഹമായിരിക്കും ഈടാക്കുക. റമദാനിൽ പുലർച്ചെ രണ്ടു മുതൽ ഏഴ് വരെയാണ് സൗജന്യം. റമദാനിൽ ഞായറാഴ്ചകളിൽ രാവിലെ ഏഴു മുതൽ പുലർച്ച രണ്ടുവരെ നാല് ദിർഹമായിരിക്കും ഈടാക്കുക.
Read Also - പെട്രോൾ, ഡീസൽ വില വർധിച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ