
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് സൗകര്യം. പ്രതിദിനം ഒരു റിയാലിന് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഒമാന്‍ എയര്‍പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഈ കുറഞ്ഞ നിരക്കിലുള്ള പാര്‍ക്കിങ് സൗകര്യം.
ലോജിസ്റ്റിക്സ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. ഇനി മുതല്‍ പ്രതിദിനം ഒരു റിയാലിന് P5 പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഖരീഫ് ടൂറിസ്റ്റ് സീസൺ തുടങ്ങാനിരിക്കെ യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ഏറെ പ്രയോജനകരമാകും. ഒമാനില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും മസ്കറ്റില്‍ നിന്ന് ഒമാന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്കും വാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനാകും.
Read Also - ടെർമിനലിനുള്ളിൽ ഭൂഗർഭ ട്രെയിൻ സംവിധാനം, അതിനൂതന സൗകര്യങ്ങളുമായി അതിശയിപ്പിക്കാൻ അൽ മക്തൂം വിമാനത്താവളം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam