
ദുബൈ: 28-ാമത് കോപ് 28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസി ഇന്ത്യന്‍ സമൂഹം. ദുബൈയിലെ താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
'സാരെ ജഹാന്‍ സേ അച്ചാ' പാടുകയും 'ഭാരക് മാതാ കീ ജയ്', 'വന്ദേമാതരം' എന്നുറക്കെ വിളിക്കുകയും ചെയ്തു. 'മോദി, മോദി' എന്ന് ഉറക്കെ വിളിക്കുകയും 'അബ്കി ബാർ മോദി സർക്കാർ' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ അദ്ദേഹം പ്രസംഗിച്ചു.
ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. 2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Read Also- ഇതിനകത്താണോ ഇങ്ങനൊക്കെ? വിമാനത്തിന് എമർജൻസി ലാൻഡിങ്, കാരണം ഭാര്യയും ഭര്‍ത്താവും തമ്മിൽ പൊരിഞ്ഞ അടി
യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും
അബുദാബി: യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. ഇ പല്‌സ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 2.85 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് ഡിസംബറിലെ വില. 3.42 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ