അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും, സുപ്രധാന മാറ്റം പ്രഖ്യാപിച്ചു, നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്

Published : Nov 12, 2025, 01:20 PM IST
kuwait sea

Synopsis

കുവൈത്തിൽ വിസകളും റെസിഡൻസി പെർമിറ്റുകളും ഇനി എളുപ്പത്തിൽ ലഭിക്കും. 'കുവൈത്ത് ഇ-വിസ' സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാൻ സാധിക്കും. 

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ്. വിസകളും റെസിഡൻസി പെർമിറ്റുകളും ഇനി എളുപ്പത്തിൽ ലഭിക്കും. 'കുവൈത്ത് ഇ-വിസ' സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാൻ സാധിക്കും. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുന്നതിനാൽ രാജ്യത്തിന്‍റെ ഇന്നത്തെ യാഥാർത്ഥ്യം മുൻപത്തേതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും ശൈഖ് ഫഹദ് അൽ-യൂസഫ് പറഞ്ഞു.

ഗ്രീൻ അർബൻ ഡെവലപ്‌മെന്‍റ് ഇനിഷ്യേറ്റീവ്‌സ് ഫോറമിന്‍റെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിന്‍റെ പ്രത്യേക കാലാവസ്ഥയെ ഉയർത്തിക്കാട്ടിക്കൊണ്ട്, ഒക്ടോബർ 15-നും ഏപ്രിൽ 15-നും ഇടയിലുള്ള കാലയളവിൽ രാജ്യം ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായെന്നും ഇത് പല അയൽരാജ്യങ്ങളിൽ നിന്നും കുവൈത്തിനെ വേറിട്ടു നിർത്തുന്ന സവിശേഷതയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ