82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ വേണ്ട; ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവൽ ഇങ്ങനെ

Published : Aug 29, 2023, 10:13 AM IST
82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ വേണ്ട; ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവൽ ഇങ്ങനെ

Synopsis

വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.  

അബുദാബി: 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.  യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അതത് രാജ്യക്കാര്‍ക്ക് ബാധകമായ വിസാ ചട്ടങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയില്‍ നിന്നും വിസാ ചട്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. 

വിസ ആവശ്യമില്ലാതെ യുഎഇയില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ട് വിസകളിലൊന്ന് തെര‌ഞ്ഞെടുക്കാം.  30 ദിവസം കാലാവധിയുള്ള എന്‍ട്രി വിസയുടെ കാലാവധി പിന്നീട് 10 ദിവസം കൂടി നീട്ടാനാവും. അല്ലെങ്കില്‍ 90 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസ എടുക്കാം. അതേസമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ പാസ്‍പോര്‍ട്ടുകളോ തിരിച്ചറിയല്‍ രേഖകളോ ഉപയോഗിച്ച് യുഎഇയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് വിസയോ സ്പോണ്‍സറോ ആവശ്യമില്ല. 

ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ള സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ഇത് ആവശ്യമെങ്കില്‍ 14 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കാനാവും. എന്നാല്‍ യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. യുഎഇയില്‍  പ്രവേശിക്കുന്ന സമയം മുതല്‍ ആറ് മാസമെങ്കിലും പാസ്‍പോര്‍ട്ടിന് കാലാവധി ഉണ്ടായിരിക്കമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിന് പുറമെ അമേരിക്ക, യുകെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ സന്ദര്‍ശക വിസയോ അല്ലെങ്കില്‍ താമസ അനുമതിയോ ഉണ്ടായിരിക്കുകയും വേണം.

അതേസമയം യുഎഇയില്‍ പ്രവേശിച്ച ശേഷം ഓണ്‍ അറൈവല്‍ വിസ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രവേശന അനുമതി നേടിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സന്ദര്‍ശ ഉദ്ദേശം പരിഗണിച്ച് യുഎഇയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സാണ് ഈ പ്രവേശന അനുമതി നല്‍കുന്നത്. നിലവില്‍ 115 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ വിസ ആവശ്യമാണ്. 

വിദേശകാര്യ മന്ത്രാലയത്തിന്റഎ വെബ്‍സൈറ്റ് അനുസരിച്ച് നിലവില്‍ വിസയില്ലാതെ യുഎഇയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത് ഈ രാജ്യങ്ങളിലെ പാസ്‍പോര്‍ട്ടുള്ളവര്‍ക്കാണ്.

  1. ഓസ്ട്രേലിയ
  2. സ്വിസ് കോണ്‍ഫെഡറേഷന്‍
  3. ചെക്ക് റിപ്പബ്ലിക്
  4. സ്ലോവാക് റിപ്പബ്ലിക്
  5. ഫ്രഞ്ച് റിപ്പബ്ലിക്
  6. റിപ്പബ്ലിക് ഓഫ് ഗ്രീസ്
  7. ഹംഗറി
  8. സൗദി അറേബ്യ
  9. യുകെ
  10. അമേരിക്ക
  11. മെക്സികോ
  12. ജപ്പാന്‍
  13. അന്‍ഡോറ
  14. ലിചെന്‍സ്റ്റൈന്‍
  15. മൊണാകോ
  16. യുക്രൈന്‍
  17. ബാര്‍ബഡോസ്
  18. ബ്രൂണൈ ദാറുസലാം
  19. സോളോമന്‍ ഐലന്റ്സ്
  20. അസര്‍ബൈജാന്‍
  21. ഈസ്റ്റോണിയ
  22. അര്‍ജന്റൈന്‍ റിപ്പബ്ലിക്
  23. ഈസ്റ്റേണ്‍ റിപ്പബ്ലിക് ഓഫ് ഉറുഗ്യെ
  24. റിപ്പബ്ലിക് ഓഫ് അല്‍ബേനിയ
  25. ബ്രസീല്‍
  26. പോര്‍ച്ചുഗീസ്
  27. എല്‍ സാല്‍വദോര്‍
  28. ചൈന
  29. മാല്‍ദീവ്സ്
  30. ജര്‍മനി
  31. ഓസ്ട്രിയ
  32. അയര്‍ലന്റ്
  33. ഐസ്ലന്റ്
  34. ഇറ്റലി
  35. പരാഗ്വെ
  36. ബള്‍ഗേറിയ
  37. പോളണ്ട്
  38. പെറു
  39. ബെലാറസ്
  40. ചിലെ
  41. സാന്‍ മറിനോ
  42. സ്ലൊവേനിയ
  43. സിംഗപ്പൂര്‍
  44. സീഷെല്‍സ്
  45. സെര്‍ബിയ
  46. ഫിന്‍ലന്റ്
  47. സൈപ്രസ്
  48. കസാഖ്സ്ഥാന്‍
  49. ക്രൊയേഷ്യ
  50. കൊറിയ
  51. കോസ്റ്റാറിക
  52. കൊളംബിയ
  53. കിരിബാതി
  54. ലാത്വിയ
  55. ലിത്വാനിയ
  56. മാള്‍ട്ട
  57. മൗറീഷ്യസ്
  58. നൗറു
  59. ഹോണ്ടുറാസ്
  60. ജോര്‍ജിയ
  61. ലക്സംബര്‍ഗ്
  62. ഇസ്രയേല്‍
  63. കുവൈത്ത്
  64. ഖത്തര്‍
  65. വത്തിക്കാന്‍
  66. റഷ്യ
  67. റൊമാനിയ
  68. സെന്റ് വിന്‍സെന്റ്
  69. ഒമാന്‍
  70. ബഹാമസ്
  71. കാനഡ
  72. മലേഷ്യ
  73. ഹോങ്കോങ്
  74. സ്പെയിന്‍
  75. ബഹ്റൈന്‍
  76. ഡെന്മാര്‍ക്ക്
  77. സ്വീഡന്‍
  78. നോര്‍വെ
  79. ബെര്‍ജിയം
  80. നെതല്‍ലാന്‍ഡ്സ്
  81. മോണ്ടനെഗ്രോ
  82. ന്യൂസീലന്‍ഡ്

Read also:  മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ