
ജിദ്ദ: മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപര്‍വ്വ'ത്തിന് (Bheeshma Parvam) സൗദി അറേബ്യയിലും വന്‍ സ്വീകരണം. ജിദ്ദയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളിസ് തിയേറ്ററില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് രണ്ട് സ്ക്രീനുകളിലായാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്.
ആദ്യമായാണ് സൗദിയില്‍ നോണ്‍ ഷെഡ്യൂള്‍ സമയത്ത് ഫാന്‍സ് ഷോ ഒരേസമയം രണ്ട് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോയ്ക്ക് ശേഷം ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ കേക്ക് മുറിച്ച് ഭീഷ്മപര്‍വ്വത്തിന്റെ റിലീസിങ് ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഗഫൂര്‍ ചാലില്‍, സെക്രട്ടറി സിനോഫര്‍, സെന്‍ട്രല്‍ കമ്മറ്റി അംഗം നുന്‍സാര്‍, അംഗങ്ങളായ മുഹമ്മദ് നാഫി കല്ലടി, നൗഷാദ് എടരിക്കോട്, അന്‍വര്‍ വല്ലാഞ്ചിറ എന്നിവര്‍ ജിദ്ദ സിനി പോളിസില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൗദിയില്‍ വോക്‌സ് സിനിമ, മൂവി, സിനി പൊളിസ്, എംപയര്‍, എഎംസി എന്നീ തിയറ്ററുകളിലാണ് ഭീഷ്മപര്‍വ്വം പ്രദര്‍ശിപ്പിക്കുന്നത്.
'മൈക്കിൾ അപ്പയ്‌ക്കൊപ്പം'; ചിത്രങ്ങളുമായി ഫർഹാൻ ഫാസിൽ
മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വം' ((Bheeshma Parvam box office) കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. 'ഫ്രൈ ഡേ മാറ്റിനി' 1,179 ഷോകള്‍ ട്രാക്ക് ട്രാക്ക് ചെയ്‍തതിനുസരിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേര്‍ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയതെന്ന് 'ഫ്രൈ ഡേ മാറ്റിനി' ട്വീറ്റ് ചെയ്യുന്നു.
അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്‍മ പര്‍വ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു. 'ഭീഷ്‍മ പര്‍വ'ത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ