
കുവൈത്ത് സിറ്റി: ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണിക്കൂർ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അൽ-അർദിയ, സബാഹ് അൽ-നാസർ, അൽ-റെഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, അൽ-ഫർദൗസ് എന്നീ പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജലക്ഷാമം അനുഭവപ്പെടും. അറ്റകുറ്റപ്പണി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു. ജലവിതരണം തടസ്സപ്പെട്ടാൽ "152" എന്ന ഏകീകൃത കോൾ സെന്ററുമായി ബന്ധപ്പെടാൻ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam