
ദുബൈ: ഇന്ത്യയിലെ (India) ഏറ്റവും വലുതും അതിവേഗത്തില്‍ വളരുന്നതുമായ കാര്‍ഷിക വാണിജ്യ കമ്പനിയായ വേകൂള്‍ (WayCool) ഫുഡ്‌സ് എക്‌സ്‌പോ 2020യുടെ (Expo 2020) ഭാഗമായി ഭക്ഷ്യ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും സമഗ്രമായ ടെക് സ്റ്റാക്ക് സൊല്യൂഷന്അവതരിപ്പിച്ചു. ദുബായില്‍ അടുത്തിടെ നടന്ന 'ഫുഡ് ഫോര്‍ ഫ്യൂചര്‍ സമ്മിറ്റി'ലാണ് കമ്പനി യുഎഇ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇ വിപണിയിലെത്തുന്നതോടു കൂടി മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ വേകൂള്‍ പദ്ധതിയാവിഷ്‌കരിച്ചിരിക്കുകയാണ്.
ഭക്ഷണത്തിലെ അമിത വ്യയം കുറച്ചും റിയല്‍ ടൈം ഇന്റലിജന്‌സ് വഴിയും ഭക്ഷ്യ ഇക്കോ സിസ്റ്റത്തിന് ഗുണകരമാവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള സമ്പ്രദായമാണ് വേകൂളിന്റേത്. ഓരോന്നും പെട്ടെന്ന് കണ്ടെത്താനും ക്രമം മനസ്സിലാക്കാനും വേഗത്തില്‍ സാധിക്കുന്നു. ഓട്ടോമേഷന്, ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐ ഒ ടി), റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് (എ ഐ) എന്നീ സൊല്യൂഷനുകളെ ഭക്ഷ്യ സമ്പദ് വ്യവസ്ഥയുമായി സംയോജിപ്പിച്ചു കൊണ്ടു വിവരവും ഫണ്ടും മെറ്റീരിയല്‍സും തടസ്സങ്ങളില്ലാതെ നല്‍കി കാര്യക്ഷമത ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത് സൗകര്യമേകുന്നു.
യുഎഇയില്‍ ഓഫീസ് തുറക്കാന്‍ തയ്യാറെടുക്കുന്ന വേകൂള്‍, ഗ്രാംവര്‍ക് എക്‌സിന്റെ ഐപിയും അഡ്വാന്‍സ്ഡ് ടെക്യുവും ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കര്‍ഷകര്‍, വിതരണക്കാര്‍, ഹോട്ടലുടമകള്‍, സ്ഥാപനങ്ങള്‍, എഫ്എംസിജി കമ്പനികള്‍, ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍, ഇകൊമേഴ്‌സ്-റീടെയിലര്‍മാര്‍ എന്നിവരെ ടെക് സൊല്യൂഷന്‍ ഉള്‍ക്കൊള്ളുന്നു. ബംഗളൂരു ആസ്ഥാനമായ അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് ഗ്രാംവര്ക്‌സിനെ വേകൂള്‍ ഫുഡ്സ് ഈയിടെ അക്വയര്‍ ചെയ്തിരിക്കുന്നു.
ഫാം മാനേജ്‌മെന്റ് സംവിധാനങ്ങളെ വേകൂളിന്റെ മണ്ണുമായി സമന്വയിപ്പിക്കാന്‌കെ.എ ഗോപാലകൃഷ്ണനും സുപ്രിയ അനന്തകൃഷ്ണനും ചേര്ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായ അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് ഗ്രാംവര്ക്‌സിന്റെ സാങ്കേതിക ശേഖരം വേകൂള്‍ഫുഡ്‌സ് അടുത്തിടെ ഏറ്റെടുത്തു. പ്‌ളാറ്റ്‌ഫോമില്‍ വേകൂള്‍ഒരു മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. തുടര്‍ വര്‍ഷങ്ങളില്‍ അതേ തുക നിക്ഷേപിക്കും. യുഎഇയില്‍ ഓഫീസ് തുറന്ന് മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വേകൂള്‍ഫുഡ്‌സ് & പ്രൊഡക്റ്റ്‌സ് കോഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ കാരത്തിക് ജയരാമന്‍ പറഞ്ഞു. 'സുസ്ഥിര ജീവിതത്തിനായി ഭക്ഷ്യമേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അമിത വ്യയം കുറയ്ക്കാനും സംയോജിത ടെക് സൊല്യൂഷനുകളാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്' -അദ്ദേഹം വ്യക്തമാക്കി. 2021ലാണ് തങ്ങള്‍ യുഎഇ വിപണിയില്‍ പ്രവേശിച്ചതെന്നും ഇന്ത്യക്ക് പുറത്തുള്ള ആദ്യ ഓഫീസാണ് ഇതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam