ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്നുമുതല്‍ ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

By Web TeamFirst Published Jul 2, 2020, 2:41 PM IST
Highlights

വെള്ളിയാഴ്ച വരെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത എന്നിവടങ്ങളില്‍ ശക്തമായ വെള്ളപാച്ചില്‍ രൂപപെടുമെന്നും അറിയിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനിലെ തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത  എന്നിവടങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. അറബിക്കടലില്‍ രൂപപെടുന്ന ന്യൂനമര്‍ദ്ദം കാരണമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനമുണ്ടാകുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച വരെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത എന്നിവടങ്ങളില്‍ ശക്തമായ വെള്ളപാച്ചില്‍ രൂപപെടുമെന്നും അറിയിപ്പില്‍ പറയുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലും  ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായും  സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാര്‍ഷിക-മത്സ്യ  മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കണം.

click me!