അബുദാബിയില്‍ മൂന്ന് ആഴ്ചത്തേക്ക് പാര്‍ക്കിങ് ഫൈന്‍ ഈടാക്കില്ല

Published : Aug 08, 2018, 07:40 AM IST
അബുദാബിയില്‍ മൂന്ന് ആഴ്ചത്തേക്ക് പാര്‍ക്കിങ് ഫൈന്‍ ഈടാക്കില്ല

Synopsis

പുതിയ സംവിധാനം അനുസരിച്ച് അബുദാബിയില്‍ സ്വന്തമായി വാഹനമുള്ള എല്ലാവരും പാര്‍ക്കിങിനായി ഫീസ് നല്‍കണം. 42 പ്രദേശങ്ങളിലാണ് പുതിയ പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നത്. വിവിധ ഭാഗങ്ങളിലായി 26,000 പാര്‍ക്കിങ് ലോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അബുദാബിക്ക് പുറത്തുള്ള പ്രദേശങ്ങള്‍ക്ക് പുതിയ സംവിധാനം ബാധകമാവില്ല.

അബുദാബി: ഓഗസ്റ്റ് 18 മുതല്‍ പുതിയ പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നശേഷം ആദ്യത്തെ മൂന്ന് ആഴ്ച നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല. പുതിയ സംവിധാനങ്ങളുമായി ജനങ്ങള്‍ പൊരുത്തപ്പെടുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 

പുതിയ സംവിധാനം അനുസരിച്ച് അബുദാബിയില്‍ സ്വന്തമായി വാഹനമുള്ള എല്ലാവരും പാര്‍ക്കിങിനായി ഫീസ് നല്‍കണം. 42 പ്രദേശങ്ങളിലാണ് പുതിയ പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നത്. വിവിധ ഭാഗങ്ങളിലായി 26,000 പാര്‍ക്കിങ് ലോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അബുദാബിക്ക്ന് പുറത്തുള്ള പ്രദേശങ്ങള്‍ക്ക് പുതിയ സംവിധാനം ബാധകമാവില്ല.

18ന് മുന്‍പ് എല്ലാ വാഹന ഉടമകളും പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് സ്വന്തമാക്കണം. വിദേശികള്‍ക്ക് പെര്‍മിറ്റിന് 800 ദിര്‍ഹവും രണ്ടാമത്തെ പെര്‍മിറ്റിന് 1200 ദിര്‍ഹവുമാണ് പാര്‍ക്കിങ് ഫീസ്. ഒരു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് മലയാളിക്ക്; സമ്മാനം 20 മില്യൺ ദിർഹം
ബിഗ് ടിക്കറ്റ് – മാർച്ച് അവസാന ഇ-ഡ്രോയിൽ സമ്മാനം നേടി മൂന്നു മലയാളികൾ