പശ്ചിമേഷ്യൻ സംഘർഷം; ഗള്‍ഫിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം

Published : Apr 04, 2026, 06:22 PM IST
KEAM

Synopsis

പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ പുതുക്കിയ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് അവസരമുള്ളത്.

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ പുതുക്കിയ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് അവസരമുള്ളത്. കേരളത്തിലുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. നിലവിൽ ഗൾഫ് രാജ്യങ്ങളിലുള്ള നാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനും അവസരമുണ്ടാകും. 

യുഎഇ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർക്ക് കുവൈത്തിലേക്കും ബഹ്റൈനിലേക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം . ഏപ്രിൽ 7 ഉച്ചയ്ക്ക് ഒരു മണിവരെ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ (ഷാര്‍ജ) പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുപ്പ് നിരവധി കീം (KEAM) അപേക്ഷകര്‍ വലിയ ബുദ്ധിമുട്ടുകല്‍ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു.

സമര്‍പ്പിച്ച അപേക്ഷകളിൽ പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷ കമ്മീഷണറുിടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.inൽ ഇന്ന് മുതൽ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണി വരെ ലഭ്യമായിരിക്കും.വെബ്സൈറ്റിലെ keam 2026 -application എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്‍വേഡും നൽകിയശേഷം ഹോം പേജിൽ പ്രവേശിക്കണം. തുടര്‍ന്ന് change centre ഓപ്ഷൻ ക്ലിക്ക് ചെയ്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനും മാറ്റം വരുത്താനും കഴിയും. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള അവസാന തീയിത ഒരു കാരണവശാലം നീട്ടി നൽകില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹെല്‍പ് ലൈൻ നമ്പര്‍: 2332120, 2338487

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം
അബുദാബി ഹബ്‌ഷാൻ പ്ലാന്‍റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തം; ഈജിപ്ഷ്യൻ എൻജിനീയർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം