ദുബായ് കിരീടാവകാശിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Dec 4, 2018, 6:36 PM IST
Highlights

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പരിപാടിയെക്കുറിച്ച് വിവരിച്ച ശേഷം ഫോണിലേക്ക് വരുന്ന കോഡ് അയച്ചുതരാന്‍ ആവശ്യപ്പെട്ടാണ് വാട്‍സ്ആപ് സന്ദേശം എത്തുന്നത്.  

ദുബായ്: വാട്‍സ്ആപ് വഴിയുള്ള തട്ടിപ്പിനെതിരെ വീണ്ടും മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ രൂപത്തിലാണ് സന്ദേശം പ്രചരിക്കുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പരിപാടിയെക്കുറിച്ച് വിവരിച്ച ശേഷം ഫോണിലേക്ക് വരുന്ന കോഡ് അയച്ചുതരാന്‍ ആവശ്യപ്പെട്ടാണ് വാട്‍സ്ആപ് സന്ദേശം എത്തുന്നത്.  എന്നാല്‍ ഈ കോഡ് നല്‍കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭ്യമാവും. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ മറുപടി നല്‍കാതെ അവഗണിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചെന്ന തരത്തിലും ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

click me!