
റിയാദ്: സൗദിയിൽ ഇ--പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം മെയ് പത്തുമുതൽ ചെറിയ കടകളിലും മിനി സൂപ്പർമാർക്കറ്റുകളിലും ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധം. രാജ്യത്തെ ബിനാമി ബിസിനസ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ---പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.
ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ--പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് ഇ--പേയ്‌മെന്റ് സംവിധാനവുമായി മന്ത്രാലയം ബന്ധിപ്പിച്ചിട്ടുണ്ട്.
ഈ മാസം പത്തുമുതൽ ബഖാലകളിലും മിനി സൂപ്പർ മാർക്കറ്റുകളിലും ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് നിർബന്ധമാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത്. ആറു ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 25 നു മുൻപ് പദ്ധതി പൂർത്തിയാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ