മഹ്‍സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശിയെത്തി

Published : Dec 11, 2022, 02:48 PM IST
മഹ്‍സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശിയെത്തി

Synopsis

106-ാമത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്  മഹ്‍സൂസിന്റെ 31-ാമത് മള്‍ട്ടി മില്യനയറെ. പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ വിജയികളായ 1198 പേര്‍ നേടിയത് ആകെ 11,711,250 ദിര്‍ഹം 22, 23, 25, 27, 34 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍

ദുബൈ: 2022 ഡിസംബര്‍ 10ന് നടന്ന മഹ്‍സൂസിന്റെ 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒരു വിജയി കൂടി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശിയായി മാറി. മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയറായി മാറിയവരുടെ എണ്ണം ഇതോടെ 31 ആയി. ഇവരില്‍ 11 പേരും വിജയിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു.

"മഹ്‍സൂസില്‍ പങ്കെടുക്കുന്നവര്‍ക്ക് സന്തോഷം നിറഞ്ഞൊരു വര്‍ഷമായിരുന്നു 2022. ഈ വര്‍ഷം മാത്രം ഒന്നാം സമ്മാനം നേടി മള്‍ട്ടി മില്യനയര്‍മാരായി മാറിയത് 11 ഭാഗ്യവാന്മാരാണ്. വര്‍ഷം അവസാനിക്കാന്‍ ഇനിയും ഏതാനും ആഴ്ചകള്‍ ബാക്കിയുണ്ട്. വര്‍ഷാവസാനത്തിന് മുമ്പ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പുകളിലോ അല്ലെങ്കില്‍ ഫന്റാസ്റ്റിക് ഫ്രൈഡേ നറുക്കെടുപ്പുകളിലോ ഇനിയും കൂടുതല്‍ വിജയികളുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പുതിയ വിജയിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായ ശേഷം വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ച് വിശദാംശങ്ങള്‍ അറിയിക്കാമെന്നും" മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

നറുക്കെടുത്ത 22, 23, 25, 27, 34 എന്നീ അഞ്ച് സംഖ്യകളും യോജിച്ചു വന്നയാളിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 19 പേര്‍ പങ്കിട്ടെടുത്തു. അഞ്ച് സംഖ്യകളില്‍ നാലും യോജിച്ചുവന്ന ഇവര്‍ ഓരോരുത്തരും 52,631 ദിര്‍ഹം വീതം പങ്കിട്ടെടുത്തു. ഇതിന് പുറമെ മൂന്ന് സംഖ്യകള്‍ യോജിച്ചുവന്ന 1,175 പേര്‍ 350 ദിര്‍ഹം വീതം നേടി.

 എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ശൊഐബ്, നോറുദ്ദീന്‍, ജമാല്‍ എന്നിവരാണ്  100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 25623209, 25787006, 25575063 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്. 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ആകെ 11,711,250 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ സ്വന്തമാക്കിയത്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.  ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. 

എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി