
കുവൈത്ത് സിറ്റി: ഡിസംബർ 6 ശനിയാഴ്ച അൽ-മുറബ്ബആനിയ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്‍റർ വെളിപ്പെടുത്തി. ഈ സീസൺ കുവൈത്തിൽ ശൈത്യകാലത്തിന്‍റെ യഥാർത്ഥ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. എങ്കിലും ആദ്യ കുറച്ച് ദിവസങ്ങളിൽ താപനില നേരിട്ട് കുറയാനിടയില്ല.
അൽ-മുറബ്ബാനിയ്യ സീസൺ 39 ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നും, സീസണിന്റെ ആരംഭം സാധാരണയായി ഏറ്റവും തണുപ്പുള്ളതാണെന്നും ആഗോള കാലാവസ്ഥാ ഘടകങ്ങൾ കാരണം വർഷംതോറും തീവ്രത വ്യത്യാസപ്പെടുമെന്നും അവർ വിശദീകരിച്ചു. ഈ കാലയളവിൽ രാത്രി ദൈർഘ്യമേറിയതാണെന്നും ഡിസംബർ 21ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയിൽ എത്തുമെന്നും 13 മണിക്കൂറും 44 മിനിറ്റും നീണ്ടുനിൽക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇത് ദിവസങ്ങൾ കഴിയുന്തോറും തണുപ്പ് വർധിക്കാൻ കാരണമാകുമെന്നും കേന്ദ്രം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam