കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു

Published : Feb 09, 2026, 10:59 AM IST
kuwait winter

Synopsis

കുവൈത്തിൽ ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു. 26 ദിവസം തണുപ്പ് തുടരും. ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും.

കുവൈത്ത് സിറ്റി: കുവൈത്തിലെ കടുത്ത ശൈത്യകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഫെബ്രുവരി 10 മുതൽ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും സീസണായ 'അൽ-അഖ്‌റബ്' അഥവാ തേൾ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്ത് നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ഫെബ്രുവരി 10-ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഈ സമയത്ത് തണുപ്പ് ശക്തമായിരിക്കും. അഖ്‌റബ് അൽ-ദം തണുപ്പ് കുറയാൻ തുടങ്ങുന്ന രണ്ടാമത്തെ ഘട്ടമാണ്. അഖ്‌റബ് അൽ-ദസ്മ് വസന്തകാലത്തിന്റെ വരവ് അറിയിക്കുന്ന അവസാന ഘട്ടമാണ്.ശൈത്യകാലം അവസാനിക്കാറായെങ്കിലും വരും ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിച്ചു. മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർക്കും മറ്റും ഈ 'അൽ-അഖ്‌റബ്' സീസണിലെ മാറ്റങ്ങൾ നിർണ്ണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി