
സലാല: ഒമാനില്‍ (Oman) അറബ് വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് (Murder case) ഒരു സ്‍ത്രീയെ റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറസ്റ്റ് ചെയ്‍തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊല്ലപ്പെട്ട വനിതയും പ്രതിയായ അറബ് വനിതയും ഒരേ രാജ്യക്കാരാണെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. സംഭവത്തില്‍ നിയമ നടപടികൾ പൂർത്തികരിച്ചുവരുന്നതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam