
കുവൈത്ത് സിറ്റി: ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait court) ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാമുകന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) പ്രചരിപ്പിക്കുകയും ചെയ്‍തു.
സ്‍നാപ്ചാറ്റ് അക്കൌണ്ടില്‍ കൂടുതല്‍ ഫോളവര്‍മാരെ ലഭിക്കാനാണ് ഇത്തരത്തില്‍ വീഡിയോ പകര്‍ത്തി അപ്‍ലോഡ് ചെയ്‍തതെന്ന് യുവതി പറഞ്ഞു. അതുവഴി കൂടുതല്‍ പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇവരുടെ മൊഴിയിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനാണ് യുവതിക്കും കാമുകനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയത്. 2019 മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇവര്‍ സ്‍നാപ്ചാറ്റ് അക്കൌണ്ടിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭര്‍ത്താവ് അറിയാതെ പല തവണ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിന്നീട് ഇവ സ്‍നാപ്പ്ചാറ്റ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യാനായി കാമുകന് കൈമാറുകയായിരുന്നു. കേസ് നേരത്തെ പരിഗണിച്ച ക്രിമിനല്‍ കോടതി ഇരുവര്‍ക്കും അഞ്ച് വര്‍ഷം കഠിന തടവും 5000 ദിനാര്‍ വീതം പിഴയുമാണ് വിധിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam