കടയില്‍ നിന്ന് സ്വിംസ്യൂട്ട് മോഷ്ടിച്ച പ്രവാസി സ്ത്രീയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

By Web TeamFirst Published Sep 23, 2022, 2:51 PM IST
Highlights

പിന്നീട് കടയില്‍ നിന്ന് ഇവര്‍ ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ സ്വിംസ്യൂട്ടില്‍ ഘടിപ്പിച്ചിരുന്ന ആന്റി-തെഫ്റ്റ് ഉപകരണത്തില്‍ നിന്ന് അലാറം അടിച്ചു.

ദുബൈ: ദുബൈയിലെ പ്രമുഖ തുണിക്കടയില്‍ നിന്ന് സ്വിമ്മിങ് സ്യൂട്ട് മോഷ്ടിച്ച സ്ത്രീയ്ക്ക് ഒരു മാസം തടവുശിക്ഷയും നാടുകടത്തലും വിധിച്ച് ക്രിമിനല്‍ കോടതി. 32കാരിയാണ് സ്ത്രീകള്‍ക്കായുള്ള തുണിക്കടയില്‍ നിന്ന് സ്വിംസ്യൂട്ട് മോഷ്ടിച്ചത്. 

മോഷണം ലക്ഷ്യമിട്ടാണ് സ്ത്രീ കടയിലെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. രാത്രി സമയത്താണ് ഇവര്‍ കടയിലെത്തിയത്. ഈ സമയം കടയിലെ ജീവനക്കാര്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. ജീവനക്കാര്‍ തിരക്കിലാണെന്ന് കണ്ടതോടെ സ്ത്രീ ഒരു സ്വിംസ്യൂട്ട് തന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് കടയില്‍ നിന്ന് ഇവര്‍ ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ സ്വിംസ്യൂട്ടില്‍ ഘടിപ്പിച്ചിരുന്ന ആന്റി-തെഫ്റ്റ് ഉപകരണത്തില്‍ നിന്ന് അലാറം അടിച്ചു.

ഇതുകേട്ടതോടെ സ്ത്രീ സ്വിസ്യൂട്ട് ബാഗില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞെങ്കിലും സെക്യൂരിറ്റിയുടെ പിടിയിലാകുകയായിരുന്നു. പിന്നീട് ഈ സ്ത്രീയെ പൊലീസില്‍ ഏല്‍പ്പിച്ചു. ദുബൈ പൊലീസിലെ ഇലക്ട്രോണിക് എവിഡന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരീക്ഷണ ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞതായി കണ്ടെത്തി. സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. ഇതോടെ കുറ്റക്കാരിയായ സ്ത്രീക്ക് കോടതി ഒരു മാസം തടവുശിക്ഷയും തുടര്‍ന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു. 

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 216 കിലോ ലഹരിമരുന്ന് പിടികൂടി, ഏഷ്യക്കാരന്‍ അറസ്റ്റില്‍

അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചു; യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബൈ: യുഎഇയില്‍ അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ  പ്രവാസിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. 34 വയസുകാരനായ പ്രവാസി യുവാവാണ് അറസ്റ്റിലായത്. ഒരേ സ്‍പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

Read also:  യുഎഇയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

ദുബൈ പാം ജുമൈറയിലെ ഒരു വീട്ടില്‍ ജോലി ചെയ്‍തിരുന്ന ജോലിക്കാരിയാണ് പരാതി നല്‍കിയത്. അതേ വീട്ടിലെ ഹൗസ് ഡ്രൈവര്‍ക്കെതിരെയായിരുന്നു ആരോപണം. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവതി പിന്നീട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വില്ലയില്‍ വെച്ച് യുവാവിന്റെ എടുത്ത് ചെല്ലാനുള്ള ആവശ്യം പരാതിക്കാരി നിരന്തരം നിഷേധിച്ചതോടെ, ഇരുവരുടെയും നേരത്തെ എടുത്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ് വഴി യുവാവ് അയച്ചുകൊടുക്കുകയായിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഇവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

Read also: യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്‍തപ്പോള്‍ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം പ്രതി സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. എന്നാല്‍ വാട്സ്ആപിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇരുവരുടെയും അശ്ലീല ചിത്രങ്ങള്‍ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് അയച്ചുവെന്നും കണ്ടെത്തി. ഇതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.  

 

click me!